My Calicut Nights with Lola’s Pathmarajan-എന്റെ പത്മരാജനുവേണ്ടി ലോലയായ് ജീവിച്ചുമരിച്ച ചില കാലികറ്റ് രാത്രികൾ


കിഴക്കുവെള്ളകീറിയ സൂര്യന്റെവെയിൽ കുത്തേറ്റ് എന്റെ കണ്ണുകളിൽ പുളിപ്പ് പുതപ്പിനടിയിൽ നഗ്നമായെന്റെ മുലകളിലൂടെ എന്നെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു കൈ.അവന്റെ കൈ.പുതപ്പിനിടയിലൂടെ സൂര്യന്റെ നരച്ചുവിളറിയ വെള്ളിവെളിച്ചം…അവന്റെ ചുരുണ്ട മുടിയിഴകളിൽ വിരലുകൾ കൊണ്ട് ഞാൻ തീർത്ത കെട്ടുകൾ..ഒരു കുഞ്ഞിനെപോലെൻ മുലകളിൽ ആർദ്രമായ്‌ കൈ ചേർന്നുറങ്ങുന്ന എന്റെ പ്രിയപ്പെട്ടവനേ നീയെനിക്കാരാണ് ?? നാളെകളെ കുറിച്ചു ഒരു ആശങ്കകളുമില്ലാതെ ഇന്നലെകളിലും ഇന്നിലും മാത്രം ജീവൻ നിലനിർത്തികൊണ്ട് എങ്ങിനെ നിനക്കെന്നെ ഇങ്ങനെ അറ്റമില്ലാതെ പ്രണയിക്കാനാകുന്നു.ഓരുശ്വാസോച്ഛാസത്തിന്റെ അകലത്തിൽ മാത്രം എന്നിൽ ഉറങ്ങിക്കിടക്കുന്ന എന്റെയാ നിശബ്ദതയുടെ താഴ് വരയെ ഞാൻ കണ്ണെടുക്കാതെ നോക്കികിടന്നു.അതിശയത്തോടെയുള്ള നോട്ടം,അസൂയാവഹമായ നോട്ടം,പ്രണയത്തോടെയുള്ള നോട്ടം,നിർവികാരതയോടെയുള്ള നോട്ടം,.
.ഇന്നെലെകൾ എണ്ണപെട്ടവയായിരുന്നു.. ഇന്നൊരു അസ്തമയത്തോടെ അതൊടുങ്ങുന്നു, അകലെ ചക്രവാളങ്ങൾ അതിനുവേണ്ടി മറ കൂട്ടുന്നതെനിക്ക് കാണാം.. കഴുമരമേറ്റാൻ വിധിക്കപെട്ടവന്റെ എണ്ണപ്പെട്ട ദിനങ്ങളിൽ ജീവിതമൊരുക്കുന്ന ചില അപ്രതീക്ഷിത രാപ്പകലുകൾ..അതിലൊളിപ്പിക്കുന്ന ചില അവിസ്മരണീയാനന്ദ നിമിഷങ്ങൾ.പിന്നെയും പിന്നെയും അതവരെ ജീവിതത്തെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നു…ഇന്നാരെക്കാളും ആ പ്രേരണയുടെ പിടച്ചിലറിയുന്നവരാണ് ഞാൻ…എല്ലാമറിഞ്ഞിട്ടും നീ കാണിക്കുന്ന ഈ ദയ അത് മരണത്തിലേക്ക് കൈപിടിച്ചു നടത്തുന്ന ആരാച്ചാരുടെ നിസ്സഹായത പോലെ.കുരുക്കിൽ അയാൾ പുരട്ടുന്ന പന്നി കൊഴുപ്പിന്റെ മൃദ്യുലത പോലെ,ചോര തരിപൊടിയാതെ തൽക്ഷണം കശേരുക്കൾ പൊട്ടി മരണം കൊതിക്കുന്ന അയാളുടെ മനസു പോലെ.പകരം ഞാനൊരു നീര്മാതളപ്പൂവാകാം.ചെറുകാറ്റിൽ നീർമാതളത്തിന്റെ പൂവുപോൽ സംസ്‌മൃതിയുടെ വെള്ളിഞരമ്പു പൊട്ടി ഞാൻ ഞെട്ടറ്റുവീണേക്കാം.അവിടെയും നിന്റെ നിസഹായത നിന്നെനോക്കി പല്ലിളിക്കും സഖേ..മരണം കൊണ്ട് പോലും ഒന്നും സ്വന്തമാക്കാൻ കഴിയാത്ത ആരാച്ചാരുടെ നിസഹായത,പുതലിച്ചു തേഞ്ഞുതുടങ്ങിയ കഴുമരത്തിന്റെ ഒറ്റപ്പെടലിന്റെ ഏകാന്തത…ഞാനെഴുന്നേറ്റു നടന്നു..ഷവറിനു ചുവട്ടിൽ ചെന്നെല്ലാം മറന്നു നിന്നു..സന്തോഷങ്ങളും സങ്കടങ്ങളും കൊഴുത്ത മെഴുകുപാടയെന്നോണം തലവഴി മുലകളിലൂടെ പെരു വിരലിലൂടെയോഴുകി.മുതുകിൽ രാത്രി അവന്റ നഖക്ഷതങ്ങളേല്പിച്ച നീറ്റലുകൾ വെള്ളം തട്ടി പുകഞ്ഞു നീറി.എന്റെ പൊട്ടിവീണ തലമുടികൾ എനിക്കുചുറ്റും ഒഴുകി നടന്നു.. ഈയിടെയായി അവ കാണുമ്പോൾ എനിക്ക് വെറുപ്പാണ്..

…ബാഗിൽനിന്നൊരു കറുത്ത സാരി വെറുതെ വലിച്ചുചുറ്റി..കറുത്തകണ്മഷി കടുപ്പുകൂട്ടി വാലിട്ടു,വലിയ വട്ടപൊട്ടിട്ടു.രാത്രിയിലൂരിവച്ച മൂക്കുത്തിയെടുത്തണിഞ്ഞു..അഴിച്ചിട്ടമുടിയിൽ നിന്നടർണിറ്റുവീണ വെള്ളത്തിൽ കുതിർന്ന സാരിത്തലപ്പുകൾ തറയിൽകിടന്നു നാഗങ്ങൾ പോൽ ഇഴഞ്ഞു.എല്ലാം പ്രഹസനങ്ങൾ,ഇന്നൊരു സായാഹ്നം വരെ മാത്രം നീളുന്ന എന്റെ വെറും പ്രഹസനങ്ങൾ. എന്തിനുവേണ്ടിയുള്ള പ്രഹസനങ്ങൾ ? ആർക്കു വേണ്ടിയുള്ള പ്രഹസനങ്ങൾ ? ഉത്തരമില്ലാത്ത ചോദ്യങ്ങൾ പോൽ ഞാനാ കണ്ണാടിക്കുമുന്നിൽ ചലനമറ്റു നിന്നു ..കടുപ്പത്തിൽ രണ്ടു കാപ്പിപ്പകർന്നുകൊണ്ടു കട്ടിലിനടുത്തു എഴുത്തുമേശയിൽ വന്നിരുന്നു..അവനുറക്കമാണ് … ദൂരെയെവിടെയോ ഒരു ഗുഡ്സ് വണ്ടിയുടെ കുതിപ്പ്കേട്ടു.അവൻ കോഴിക്കോട്ടേക്ക് വന്നതിൽ പിന്നെ ഹോസ്റ്റലിലേക്ക് വന്നിരുന്ന അവന്റെ കത്തുകളിൽ പലപ്പോഴും അവനെഴുതിയിരുന്ന വരികളെനിക്കൊര്മ വന്നു. ” അകലെയെവിടെയോ അലറികരത്ത് കൊണ്ടൊരുരാത്രിവണ്ടിയെന്നും മുടങ്ങാതെ  നിന്നിലേക്ക് കിതച്ചോടുന്നു ഇന്ദ്ര”. അവനുചുറ്റുമുള്ളതെല്ലാം അവന്റെ കത്തുകളിൽ അവൻ  ഭിംബങ്ങളാക്കുന്നു. അവനിൽ നിന്നെന്നിലേക്കും എന്നിൽനിന്നവനിലേക്കുമുള്ള ജീവിത പ്രയാണങ്ങളെ പല  ഭിംബങ്ങളാക്കി കോറിയിടുന്നു..മരത്തൊലികൾക്കടിയിലുള്ള  തേരട്ടയും മഴവെള്ളത്തിലെ തവളകുഞ്ഞുങ്ങളും അവന്റെമാത്രം  ഉപമേയങ്ങളാകുന്നു.

എന്തെങ്കിലും കുത്തിക്കുറിക്കണമെന്നു തോന്നി.മേശവലിപ്പുതുറന്നു അവന്റെ പുതിയതെന്നു തോന്നിക്കുന്നൊരു ഡയറിയെടുത്തു.. എന്നാൽ അതിൽ ഒന്നും തന്നെ അവനെഴുതിയിരുന്നില്ല.. എന്തെഴുതണമെന്നറിയാതെ വെറുതെ കുറേനേരമിരുന്നു..കോഴിക്കോട് ഞാൻ വന്നിറങ്ങിയിട്ട് ഇന്നേക്ക് ഏഴു ദിവസം..മണിക്കൂറുകളും ദിവസങ്ങളും ഇത്രവേഗം എങ്ങോട്ടാണോടിപോകുന്നത്..എല്ലാം ഒന്നുവിടാതെ ഈ കോഴിക്കോട് വിടുന്നതിനു മുന്നെനിക്കെവിടെയെങ്കിലും കുത്തികുറിച്ചിടണമെന്നു തോന്നി..കഴിഞ്ഞ ഏഴുപകലുകൾ ആറു രാത്രികൾ..അവ ഒന്നുകൂടി പുറകിലോട്ടുപോയിരുന്നെങ്കിൽ..പക്ഷേ എന്റെ ചിന്തകൾ പോലും പുറകിലോട്ടു പോകാൻ കൂട്ടാക്കാത്തവിധം ഇന്നലെ ആ ഒരുദിവസത്തിൽ  മാത്രം കുരുങ്ങികിടന്നു..

************************************************************************

പതിവിലും നേരത്തേ..അവനാണ് ഇന്നലെ ഉറക്കംകെടുത്തി വിളിച്ചെണീപ്പിച്ചത്.ബാൽക്കണിയിൽ കൊണ്ട് നിർത്തി ദൂരെയവനൊരു സൂര്യോദയം കാണിച്ചു തന്നു.. പിന്നെ വെറുതെ നടക്കാനെന്നുപറഞ്ഞു നിരത്തിലേക്കിറങ്ങി..പുലരും മുന്നേ കോഴിക്കോടിന്റെ മുച്ചക്ര സാരഥികൾ സജീവം..

..ചിലരവനെ നോക്കി ചിരിച്ചുകാണിച്ചു ചിലര് കൈവീശികാണിച്ചു..ഒരുപിടി നല്ല കുറെ ഓട്ടോചേട്ടന്മാരുള്ളൊരു കോഴിക്കോട്..ആ പറച്ചിലൊരിക്കലും വെറുതെയല്ല..ഈ ഏഴുദിവസംകൊണ്ടു മനസ്സിൽ അവർ  നീളത്തിലും വട്ടത്തിലും വെട്ടിച്ചും തെറ്റിച്ചും മൂന്നുചക്രംകൊണ്ടു വരച്ചിട്ട ചിത്രമുണ്ട്..

ബേപ്പൂര് ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിനടുത്തു അങ്ങാടിറോഡിനടുത്തായിരുന്നു ആകെട്ടിടവും പഴയ മരഗോവണിയും മുകളിലത്തെ അവന്റെ മുറിയും..അതുകൊണ്ടു തന്നെ കടൽക്കരയിലേക്കും ഹാർബറിലേക്കുമുള്ള സ്ഥിര സായാഹ്ന സന്ദർശനങ്ങൾ സുഗമമായിരുന്നു..കുറച്ചു നടന്നു..പിന്നെ തിരിച്ചു വന്നു അവൻ ബൈക്കെടുത്തു..കയറൂ എന്നാഗ്യം കാണിച്ചു..

“എങ്ങോട്ടാണെന്ന എന്റെ മുഖഭാവം കണ്ടിട്ടാവണം അവനെന്നെ നോക്കി ചിരിച്ചു..”മാനാഞ്ചിറക്ക് “.ബൈക്കിൽ കയറിയപാടെ അവൻ പറഞ്ഞു..മാനാഞ്ചിറ..ഞാൻ ഒന്നുരണ്ടു തവണ ആ പേര്‌ ആവർത്തിച്ചു പറഞ്ഞുകൊണ്ട് പിന്നിലിരുന്നു..

“അല്ല ഈ മാനാഞ്ചിറയിലെന്തിരിക്കുന്നു?”

“നിന്റെയീ ചോദ്യം കോഴിക്കോട്ടാര് കേക്കണ്ട കുട്ടീ “

“എനിക്കറിയില്ല നീ പറയൂ.”

“സത്യമായും നിനക്കറിയില്ല ?”

“ഇല്ല ഇനി അറിയുമെങ്കിൽ തന്നെ അത് നിന്നെപ്പോലെ കിറുക്കനായൊരു  ചരിത്രന്വേഷികൻ  അടുത്തറിഞ്ഞത്രത്തോളം വരില്ല ” –ഒറ്റശ്വാസത്തിന്നു ഞാനങ്ങനെപറഞ്ഞെങ്കിലും ഒര്മകളിലെവിടെയോ മാനാഞ്ചിറയും അതിനുകാരണമായ സാമൂതിരിയും ഏതോ ചരിത്ര ക്ലാസ്മുറിയിലെ മാറാലവലയിൽ കുരുങ്ങികിടന്നു പടവെട്ടുന്നുണ്ടായിരുന്നു..ഇല്ലെന്നു പറഞ്ഞത് അവനെ കേൾക്കാൻ വേണ്ടിയാണ്..അവനിൽ നിന്ന് കേൾക്കാൻവേണ്ടിയാണ് ..ചരിത്രന്വേഷണങ്ങളും അതന്വേഷിച്ചുള്ള അവന്റെയാത്രകളും നേരിട്ടറിഞ്ഞവളാണ് താൻ..ഒരിക്കൽ കേരളത്തിലെ ജൂതസമൂഹത്തോടും അവരുടെ ആത്മാവവശേഷിക്കുന്ന സിനഗോഗുകളിലേക്കും നീളുന്ന അവന്റെ അന്വേഷണങ്ങളിൽ താനുമുണ്ടായിരുന്നു കൊച്ചിയിൽ ..എനിക്കത് അവന്റെ കൂടെയുള്ള വെറും യാത്രകൾമാത്രമായിരുന്നെങ്കിൽ അവനത് ചില ഉത്തരങ്ങൾ തേടിയുള്ള അന്വേഷണങ്ങളായിരുന്നു.അവന്റെകൂടെയുള്ള ആ യാത്രകൾ എന്നെകൊണ്ടുചെന്നെത്തിച്ചത് മട്ടാഞ്ചേരിയിലെ ജൂത തെരുവിലായിരുന്നു..തെരുവവസാനിക്കുന്നിടത്തു ഒരുകാലഘട്ടത്തിന്റെ സ്മാരകം പോലെ നിലകൊള്ളുന്ന “പരദേശി സിനഗോഗ് ” ജൂതന്മാരുടെ ആ കാലഘട്ടത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനഗോഗ്..എന്നാൽ അവൻ ആ സിനഗോഗിനെ വിശേഷിപ്പിച്ചത് “ജൂതനാൽ ഉപേക്ഷിക്കപ്പെട്ട ജൂതനെകാത്തിരിക്കുന്ന  കൊച്ചിക്കാരി കാമുകിയെന്നായിരുന്നു.. ഉള്ളിൽ ബെൽജിയം വിളക്കുകളും അക്കാലത്തു ചീനയിൽ നിന്ന് വരുത്തിച്ച ടൈലുകളും പതിപ്പിച്ച ആ സിനഗോഗ് ജൂതനെന്നപോലെ എനിക്കും പ്രിയങ്കരമായി തോന്നി

ഉള്ളിൽ ബെൽജിയം വിളക്കുകളും അക്കാലത്തു ചീനയിൽ നിന്ന് വരുത്തിച്ച ടൈലുകളും പതിപ്പിച്ച ആ സിനഗോഗ് ജൂതനെന്നപോലെ എനിക്കും പ്രിയങ്കരമായി തോന്നി..അന്നാ ജൂതതെരുവിൽ ഇടുങ്ങിയ വഴിവക്കിൽ അവനിലേക്ക്‌ എന്റെ മാറ് ചേർത്തമർത്തി ഞാൻ ചോദിച്ചു “.എന്താണ് നീയാന്വേഷിക്കുന്നത് ..ഈ ജൂതന്മാരും നീയുമായി എന്തുബന്ധം ?”

മറുപടിയായി അവൻ പറഞ്ഞത് അവൻ പണ്ട് വായിച്ച ഒരു പുസ്തകത്തെ കുറിച്ചായിരുന്നു സേതുവിൻറെ ” മറുപിറവി ” എന്ന പുസ്തകത്തെ കുറിച്. ” എല്ലാവരിൽ നിന്നും ഉൾവലിഞ്ഞു നിൽക്കുന്ന ആരും കാണാതെപോയൊരു കൂട്ടരാണ് ഇന്ദ്ര ഇവർ..എനിക്കവരെകുറിച്ചെഴുതണം സേതുവിനെപോലെ ” –അതും പറഞ്ഞവൻ ചിരിക്കുകയാണ് ചെയ്തത്.. പിന്നീടെന്നെയും കൂട്ടി മട്ടാഞ്ചേരിയിലൂടെ നടന്നു..താഹയെന്നയാളെ എനിക്ക് പരിചയപ്പെടുത്തി..അവനുമായി നേരത്തെ പരിചയമുള്ളയാളാണെന്നു അവരുടെ സംസാരത്തിൽ നിന്നെനിക്ക് മനസിലായി.അവരുടെ ശരിയയായ പേര് താഹ ഇബ്രാഹിം എന്നായിരുന്നു. നേരത്തെ പറഞ്ഞുറപ്പിച്ചു വച്ചപോലെ അവനും അയാളും ഒരിടുങ്ങിയ വഴിയിലൂടെ നടന്നു.. ഒന്നും മനസിലാകാതെ പിന്നാലെ ഞാനും..ജൂതത്തെരുവിലെ ആ ഇടവഴികളിലൂടെ എന്നെ ഉന്തിത്തള്ളി കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടുമോടി..എങ്ങോട്ടേക്ക് ? എന്നുള്ള എന്റെ ചോദ്യം ചെന്നവസാനിച്ചതു നാല് പാളികളുള്ള ഒരു വാതിലിനു മുന്നിലായിരുന്നു..അതിനുമുന്നിൽ SARAH’S HAND EMBROIDERY എന്നൊരു ബോർഡ് കണ്ടു.. എനിക്കുള്ള ഉത്തരമെന്നോണം.. അവൻ എന്നെ  കുനിഞ്ഞിരുന്നു കൈകൊണ്ടു കിപ്പകൾ തുന്നുന്ന ഒരു  90 കാരിക്ക് മുന്നിൽ കൊണ്ടുചെന്നു നിർത്തി ..അതവരായിരുന്നു “സാറാ ജേക്കബ് കോഹീൻ” 

അവനവരെ സാറാന്റി ന്നു വിളിച്ചു..അവർ മൂന്നുപേരും ഒരുപാട് സംസാരിച്ചു,, കൊടുങ്ങലൂരുള്ള ചേരമാൻ,മാളയിലുള്ള , സിനഗോഗ് ,പറവൂരുള്ള ജൂതർ ,അങ്ങനെ അവന്റെ സംസാരങ്ങളൊക്കെയും കഴിഞ്ഞുപോയ, എനിക്ക് തികച്ചും അപരിചിതരായൊരു കൂട്ടം മനുഷ്യരെക്കുറിച്ചു മാത്രമായിരുന്നു… സ്റാന്റിയുടെ എല്ലാമെല്ലാമായ രണ്ടുപല്ലുമാത്രം ബാക്കിയുള്ള സെലീനാന്റി കൊണ്ടുതന്ന കാപ്പികുടിച്ചു യാത്രപറഞ്ഞിറങ്ങുമ്പോൾ അവൻ  അവരെയെല്ലാവരെയും ചേർത്തു കൂട്ടത്തിൽ എന്നെയും നിർത്തി കാമറയിലൊരു ഫോട്ടോയെടുത്തു..മടങ്ങുമ്പോൾ സാറാന്റി കൈയ് കൊണ്ട് തുന്നിയ ഒരു ശാലോം കിപ്പ വാങ്ങി മടക്കിയവൻ എന്റെ ബാഗിൽ വച്ചു..മട്ടാഞ്ചേരിയിൽ നിന്നുമടങ്ങുമ്പോൾ  ജങ്കാറിലിരിന്നു  ഞാനവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..ജൂതന്മാരെകുറിച്ചെഴുതുക എന്നതിൽപരം എന്തൊക്കെയോ അവൻ തേടുകയായിരുന്നു  ഇതുവരെ..ആരെയൊക്കെയോ എന്തിനെയൊക്കെയോ പറ്റിയൊ ഉള്ള അവൻതേടുന്ന ചില ഉത്തരങ്ങൾ ഇന്ന്  അവന്റെ മനസ് കണ്ടെത്തി കഴിഞ്ഞിരുന്നു..

അതിന്റെ സംതൃപ്തിയെന്നോണം കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ അവനെന്നെ മുറുക്കെ കെട്ടിപിടിച്ചു.. കഴുത്തിലെ  എന്റെയാ കാക്ക പൊന്നിൽ ചുണ്ടുകളമർത്തി സന്തോഷത്തോടെ ചുംബിച്ചു.. പിന്നെ യാത്രയാക്കി.. അവനന്ന് വളരെ സന്തോഷവാനായികാണപെട്ടു ..ഓർമ്മകൾ..കാക്കകൾ പോലെ കലമ്പി  തലക്കുമുകളിലൂടെ പറന്നുപോയപ്പോളാണ് ബൈക്കിലിരുന്ന എനിക്ക് സ്വബോധം തിരിച്ചു കിട്ടിയത്‌. ” പറയൂ നീയറിഞ്ഞ മാനാഞ്ചിറയെപ്പറ്റി പറയൂ ഞാൻ കേൾക്കാം “–പിന്കഴുത്തിലൂടെ നീണ്ടു കിടന്നിരുന്ന അവന്റെ ചുരുണ്ടമുടിയിഴകളിൽ മുഖമമർത്തി ഞാനവനോട് ചെവിയിൽ പറഞ്ഞു.

” ശരി കോഴിക്കോടിനെ പറ്റി ആദ്യം പറയാം ..പടിഞ്ഞാറ് നിന്ന് കടൽകടന്ന് വന്ന പറങ്കികൾക്കിത് കാലിക്കറ്റ്..പേർഷ്യൻ അറബികൾക്ക് ക്വാഅലികോട്ട്.ചീനയിലുള്ളവർ ഇവളെ വിളിച്ചത്‌ ക്വാലിഫോ..കരുത്തും മെയ്യഴകുള്ള തമിഴർക്കും തെലുങ്കർക്കും ഇവൾ കല്ലിക്കോട്ടൈ .50 കളിൽൽ തുടങ്ങി 80 ന്റെ അവസാനം വരെ കേരളജനതയുടെ ചിന്തയുടെയും കാഴ്ചപ്പാടിന്റെയും സാഹിത്യത്തിന്റെയും ഈറ്റില്ലമായിരുന്നു കോഴിക്കോട്..

നിനക്കറിയുമോ വടക്കൻ ജില്ലകളിൽ 70 കളിൽ റേയുടെ ഫിലിംസ് ഘട്ടക്കിന്റെ ഫീലിംസൊക്കെ ആകെ പ്രദര്ശിപ്പിച്ചിരുന്ന ഫിലിം സൊസൈറ്റികൾ ഇവിടുത്തെ തെരുവുകളിലായിരുന്നു സ്ഥിതിചെയ്തിരുന്നത്..തെരുവ് നാടകങ്ങളിൽനിന്നു സാമൂഹിക നാടകശാലകളുടെ അരങ്ങുകൾക്കു തുടക്കം.. അവയിൽ നിന്ന് ആളിപടർന്ന നവോത്ഥാന ചിന്താഗ്നികളുടെ തീപ്പൊരികൾ..ആ സ്ഫുരണങ്ങൾ ഓരോന്നും പിന്നീട്‌ അരങ്ങുകളിൽ വലിയ മാറ്റത്തിന്റെ അഗ്നിപടർത്തി.. വിരൽത്തുമ്പിൽനിന്ന് അരങ്ങിലേക്ക് തീക്കനലുകൾ ചിതറിച്ച ഒരുപറ്റം നല്ല എഴുത്താളൻമാർ..ആലിക്കോയ,തിക്കോടിയൻ,യൂസഫ്,തുടർന്ന് തൂലികയേറ്റുവാങ്ങിയ ഉറൂബ് ,ചെറുകാട്.. വരെ.അവർ പകർന്നുതന്നത് ഒരു സംസ്കാരവും സാഹിത്യവും മാത്രമല്ല..എക്കാലവും ഓർമ്മിക്കാനായി കോഴിക്കോടിന്റെ ഒരുപിടി നല്ല ചരിത്രം തന്നെയായിരുന്നു..ജനങ്ങൾക്കിടയിലേക്കിറങ്ങി ജോൺഎബ്രഹാം എന്ന ജോൺ വന്നപ്പോൾ.. കോഴിക്കോട്ടുകാരായാളെയും അയാളുടെ സിനിമയെയും തോളിലേറ്റി..നീ ഓർക്കുന്നോ മലയാളം ക്ലാസിൽ പഠിച്ച  അഗ്രഹാരത്തിലെ കാഴ്ഴുതയെന്ന ” സിനിമയെപ്പറ്റി..കേരളത്തിൽ പലർക്കും ഇത് കേട്ടറിവുകൾ മാത്രമായിരുന്നെങ്കിൽ ഇവിടത്തെ ജനങളാകട്ടെ  ഇവയെല്ലാം തോളിൽ കയ്യിട്ടു നടക്കുകയായിരുന്നു.. നിനക്കു  ചരിത്രമാണ് കേൾക്കേണ്ടതെങ്കിൽ അത് തുടങ്ങേണ്ടത് മാനാഞ്ചിറയില്നിന്നല്ല..15-)o നൂറ്റാണ്ടിന്റെ അവസാനത്തിലാണെന്നു കേട്ടുകേൾവി.. സ്ഥിരമായി പേർഷ്യയിൽ നിന്ന് വരുന്ന അറബികപ്പലുകളിലെ അറബികളിൽ നിന്നും അറബിച്ചികളിൽ നിന്നും വ്യത്യസ്തരായി, പടിഞ്ഞാറുനിന്നൊരു കപ്പൽ കാപ്പാക്കടവിൽ നങ്ങൂരമിട്ടു..

..നിറത്തിലും വേഷത്തിലും ഭാഷയിലും വ്യത്യസ്തനായ അതിലുപരി പൂച്ചയെപോൽ പളുങ്കു കണ്ണുള്ളവനുമായ ആ പോർച്ചുഗീസുകാരനായ  നാവികനെ സാമൂതിരി ഭേഷായി ആനയിച്ചിരുത്തി,പിന്നെ ഗാമാ പറങ്കി എന്ന വിളിപ്പേരൂമിട്ടു എന്നാണ് ചരിത്രം.. അവിടം തുടങ്ങുകയായി മണ്ണ് മെയ്യും,മെയ്യു കയ്യും,കയ്യ്‌ കണ്ണുമാക്കിയ പോർവിളികൾ..ഇന്നുകാണുന്ന നവോത്ഥാന കേരളത്തിന്റെ മാറ്റത്തിന്റെ റാഡിക്കൽ കൊടുങ്കാറ്റുകൾ അന്ന് ഗാമ ഊതിവിട്ട ചുരുട്ടുകുറ്റികളിൽനിന്നു തുടക്കം കുറിച്ചു. വാസ്കോ പറങ്കിക്കു ആതിഥേയം വിളമ്പിയ നാടുഭരിച്ച സാമൂതിരിക്കുമുണ്ടായിരുന്നു ഒരു ചരിത്രം പറയാൻ..നെടിയിരുപ്പ് ആസ്ഥാനമായ വള്ളുവനാട്ടിലെ പടത്തലവന്മാരായ ഏറാടികളായിരുന്നു അവർ.. ചേരസാമ്രാജ്യത്തിനു ഉടയോൻ ചേരചക്രവർത്തിക്കൊരുനാൾ പള്ളിയറയിൽ കിടന്നൊരു വെളിപാടുണ്ടായെന്നാണ് പറച്ചിൽ..സാമ്രാജ്യം ഉപേക്ഷിച്ചു മക്കക്ക് പോകണം..വെളിപാടുണ്ടായ രാജാവിനു വേദമോതികൊടുത്തു നാടുവീതിച്ചു വാങ്ങിയ സാമന്തന്മാർ ചോളത്തിരിയും കോലത്തിരിയുമായി മാറിയ interesting dirty politics കഥ വേറെ..പടത്തലവന്മാരായ ഏറാടികൾക്കവർ വച്ചുനീട്ടിയത് ചേരരാജാവിന്റെ വാളും പോർ ശംഖും മാത്രം..കൂട്ടത്തിലൊരു കമെന്റ്അടിയും “വെട്ടിപിടിച്ചു നേടികൊള്ളൂ പടനായകന്മാരെ “..അവഹേളനം ഏറാടികൾ തീക്കനൽകട്ടകളായ് ഉലയിലിട്ടൂതി.അത് പിന്നീട് ഉറുമികളായി.അന്നത്തെ സമുദ്രതീരം ചോളത്തിരിക്കുകിട്ടിയ ചോളനാട്.. ചോളത്തിരിയോട് പോർതൊടുത്തു പന്നിയങ്കരവരെപിടിച്ചടക്ക്കിയ ഏറാടികൾ സമുദ്രതീരത്തു കോട്ടകെട്ടി.. കോട്ടക്കുമുകളിൽ വാളും പോർശംഖുംഅടയാളമാക്കിയ കൊടി നാട്ടി പകരത്തിനു പകരം വീട്ടി.,ഹീറോയിസം കാണിചു വെട്ടിപിടിച്ച സമുദ്രതീരത്തു കോട്ടകെട്ടിയ ഏറാടികൾ അന്നാട്ടിലെ അടിയന്മാർക്കും കുടിയാന്മാര്കും hero “സമുദ്രാതിരിയായി”..നാവിനു കെട്ടുള്ള ഏതോ ശപ്പനായ കൊട്ടാരം പണ്ഡിതൻ അത് പിന്നീട് സാമൂതിരി ആക്കിയെന്നുമാണ്  ചരിത്രം.പറങ്കികൾ നടത്തിയ കൂട്ടകുരുതികൾക്കും അക്രമങ്ങൾക്കും സാമൂതിരിയുടെ ചെറുത്തുനിൽപ്പുകൾക്കും ഈ കടൽഒരുസാക്ഷിയായി..ആയിടക്ക് കൊച്ചിയിൽ നിന്ന് മാരക്കലങ്ങളിൽ കച്ചവടത്തിനെത്തിയ കുട്ടിയാഹമ്മദലി എന്ന കുഞ്ഞാലിമരക്കാർക്കും പറങ്കികളോടുള്ള ഒരു പ്രതികാരത്തിന്റെ കഥപറയാനുണ്ടായിരുന്നു..സാമൂതിരിക്കാദ്യമായൊരു നാവികസേനയുണ്ടായി.. അറബിക്കടലിൽ പറങ്കിക്കു പേടിസ്വപ്നമായ മരക്കലത്തിൽ വന്ന pirates of the arabian അങ്ങനെ കുഞ്ഞാലിമരക്കാരായി..സാമൂതിരിയോടുള്ള പക കാലക്രമേണ പറങ്കിക്കു മരക്കാരോടായി

..ലോകം കണ്ട നാവികൻ മരക്കലം കാരോട് തോറ്റുപോകുന്നതിലുള്ള കുറച്ചിൽ.ഒടുക്കം പറങ്കിപടയുടെ സമാധാനസഖ്യത്തിൽ സാമൂതിരി ഒളിചൊപ്പു വെക്കുമ്പോൾ സാമൂതിരിക്കു നഷ്ടം നാലാം മരക്കാരുടെ തല..നേട്ടം പറങ്കിയുടെ സന്ദിയുടംബടി.കുതിച്ചു നേടാത്തവനെ ചതിച്ചു കൊന്നകള്ള  പറങ്കി.ലോകം പാടിപുകഴ്ത്തിയ കപ്പിത്താന്റെ കിരീടത്തിൽ ചതിയുടെ മണമുള്ളൊരു പൊൻതൂവൽ..ലോകം കണ്ട ഏറ്റവും വലിയ നാവികൻ മരക്കാർക്കു മുന്നിൽ തോറ്റ ചരിത്രം പിന്നാടാരും പാടിപുകഴ്ത്തിയതില്ല എന്നതാണ് സത്യം..പിന്നീട് ലന്തക്കാരും ശീമക്കാരും സാമൂതിരിയോടൊത്തു ചുങ്കം പങ്കിട്ടെടുത്തതും വര്ഷങ്ങളുടെ ചരിത്രം..ഇനിയൊരങ്കത്തിന് അന്നത്തെ സാമൂതിരിക്കു ബാല്യമില്ലാഞ്ഞിട്ടോ അംഗബലമില്ലാഞ്ഞിട്ടോ ആവണം..മൈസൂർപാടക്കുമുന്നിൽ സാമൂതിരി..മാനാഞ്ചിറകോട്ടാരത്തിൽ തീകൊളുത്തി സ്വയംഹൂതിവരിച്ചു‌..അവിടെത്തീരുന്നു ഒരുവലിയ സമുദ്രതിപതി വംശം.. പിന്നീടുവന്ന കാലം..കുഞ്ഞാലിയെയോ ചോളരെയോ കോലത്തിരിയേയോ പുകഴ്ത്തിയതോ ഓർത്തതോ ആയി അറിവില്ലപകരം കടല്കടന്നെത്തിയ ഗാമയെ പുകഴ്ത്തി..പള്ളികൂടങ്ങളിലും പാഠപുസ്തകങ്ങളിലും ഗാമ ചരിത്രപുരുഷനായി കയറിക്കൂടി..എന്നെപോലെചിന്തിക്കുന്ന പിന്നീട് വന്ന കിറുക്കാരായ ചരിത്രാന്വേഷികൾ കൊത്തുവാളുകൾ ബാക്കിവച്ച ഉറുമികളും കൊത്തളങ്ങളും അന്വേഷിച്ചുപോയിക്കാണണം..അതുകൊണ്ടിത്രയെങ്കിലും ചരിത്രം ബാക്കികിട്ടി..പിന്നീട് വന്ന ബഷീർ ബേപ്പൂരിന്റെ സുൽത്താനായി കഥപറഞ്ഞപ്പോൾ ഒരുദ്ദേശത്തിന്റെ കഥപറയാൻ പൊറ്റെക്കാടും,ഉറൂബും വന്നു..MTകും അയ്യപ്പനുമാശ്രയമായ സഹൃദയഭൂമിയായി കോഴിക്കോടിന്റെ തെരുവുകൾ..ഓരോകാലഘട്ടത്തിലും അവരോരുത്തരും കടമയെന്നോണം ചരിത്രത്തിന്റെ കഥപറഞ്ഞു മറഞ്ഞു..പഴശ്ശിയുടെ താവളങ്ങളായ കുറ്റിയാടിയും,കോരപ്പുഴയും കല്ലായിക്കടവും,ചാലിയാര്പുഴയും,കടലുണ്ടി പുഴയും,ഒരുകാലഘട്ടത്തിന്റെ കഥപറഞ്ഞപ്പോൾ..മുക്കം പ്രണയത്തിന്റെകഥപറഞ്ഞു ഇരുവഴിഞ്ഞി പുഴ വഴിയൊഴുകി..വാഴുന്നോരുടെ മൂപ്പിള തർക്കത്തിന് തീർപ്പുണ്ടാക്കി വെട്ടിമരിക്കാൻ അംഗപണംവാങ്ങിയ  ചേകോന്മാരും,കടത്തനാട്ടെകളരിയും ചന്തുവും മാറ്റച്ചുരികയും വീരഗാഥകളായപ്പോൾ കടത്തനാട്ടുകാരും പാണന്മാരും ചരിത്രത്തിന്റെ ഭാഗമായി..ഇന്നും കാണാം വടക്കൻപാട്ടിലെ ലോകനാർക്കാവും ക്ഷേത്രവും..ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര ചരിത്രമുള്ള നാടാണിത്..സത്യത്തിലിതൊന്നുമല്ല നമ്മൾ പറഞ്ഞു വന്നത്.”

“സത്യം നീ വന്നുവന്നു വല്ലാത്ത കത്തിവെപ്പായിരിക്കുന്നു.. ഞാനവനെ കളിയാക്കി.സത്യത്തിൽഅതെനിക്കൊരു കത്തിവെപ്പെ ആയിരുന്നില്ല .

“മാനച്ചിറയെപ്പറ്റിയാണ് തുടങ്ങിയത്.പണ്ട് അഭിയുടെ അച്ഛനും നമ്മുടെ വല്യച്ചനും മാനാഞ്ചിറക്ക് ഫുട്ബാൾ കളിയ്ക്കാൻ വരുമായിരുന്നത്രെ

ഇവിടെ ആ വലിയ മൈതാനത്തു ഫുട്ബോൾ ടൂർണമെന്റുകൾ കളിയ്ക്കാൻ..ഇവിടെ ചിറക്കു ചുറ്റും അവരവരുടെ സുഹൃത്തുക്കളുമായിരുന്നു സൊറപറയുകയും പാട്ടുപാടും ചെയ്യാറുണ്ടായിരുന്നത്രെ.. അങ്ങനെയാണ് ഞാൻ ആദ്യം  മാനാഞ്ചിറയെപ്പറ്റി കേൾക്കുന്നത്..പിന്നീട പലയിടത്തും വായിച്ചിട്ടുണ്ട്.. അങ്ങനെ ആവേശത്തിൽ ഞാനൊരിക്കലാ മൈതാനം കാണാൻ വരികയുണ്ടായി..എന്നാലതൊക്കെ മാറിപ്പോയിരിക്കുന്നു ഇന്ന്.. കോർപറേഷൻ ഭരണപരിഷ്‌കാരങ്ങൾ മാനാഞ്ചിറയെ വെറുതെ സ്റ്റഫ് ചെയ്തു വച്ചിരിക്കുന്നെന്നു വേണമെങ്കിൽ പറയാം..അതൊരു പാർക്കാക്കി, വേലികെട്ടുകളുണ്ടാക്കി.. മാനച്ചിറയെപ്പറ്റിയൊരു കവിയിങ്ങനെയാണെഴുതിയത് ” മാനവേന്ദ്രനെൻ മാറിൽ തീർത്തൊരു ചിറയല്ലോയെൻ മാനാഞ്ചിറ ” അതാണ് ചരിത്രം..സാഹിത്യകാരന്മാരും ചിന്തകരും, നാടകകൂട്ടായ്മകളും നടന്നിരുന്ന പഴയ മാനച്ചിറ ഓർമകളാണ് ഇന്നിവിടുത്തുകാർക്ക്..

.********

അവൻ സാവധാനം ബൈക്ക് നിർത്തി ” നീയിറങ്ങു ..ചരിത്രം കേട്ട് സുഖിച്ചത് മതി.. സ്ഥലം എത്തി” –അവനതും പറഞ്ഞു എനിക്ക് മുന്നിലിറങ്ങി ഒരു വീടിനു നേരെ നടന്നു..ഇതെവിടെയാണ്?..ഈശ്വരാ ദേ പിന്നേം സർപ്രൈസോ ?ഞാനവന്റെ പിന്നാലെ തിടുക്കത്തിൽ നടന്നു..

കണ്ടാൽ വീടുപോലിരിക്കുന്ന ഒരു ഹോട്ടലായിരുന്നു അത്.. മുന്നിലെ ബോർഡ് ഞാൻ പിന്നീടാണ് ശ്രദ്ധിച്ചത് അതിൽ zain’s hotel. എഴുതിയിരുന്നു.. ചെന്നുകയറുന്നിടത്തുതന്നെ ചുമരിൽ കൈകുത്തി ഒരുമ്മ നിന്നിരുന്നു..സാരിയുടുത്തു സാരിത്തലപ്പുകൊണ്ട് തലമറച്ചു കൈമുട്ടിനു താഴെവരെ കയ്യിറങ്ങിയ ബ്ലൗസിട്ട അവരവനെ നോക്കി ചിരിച്ചു..ചെന്നപാടെ അവരുടെ കൈകവർന്നുപിടിച്ചു അവനെന്നെ നോക്കിപറഞ്ഞു ” ഇതാണ് കോഴിക്കോടിന്റെ സ്വന്തം കിരീടം വെക്കാത്ത രാഞ്ജി..genetically അല്ലെങ്കിൽ ഇൻബോൺ ingredients സ്വന്തമായുള്ള ക്വീൻ of malabar.. the great സൈനുത്താത്ത..അവന്റെ പറച്ചിലുകേട്ടു ഉമ്മ “മാഷാ അള്ളാ” “മാഷാ അള്ളാ എന്നുപറഞ്ഞു അവന്റെ പുറത്തുതട്ടി..പിന്നെഎന്നെനോക്കി നീട്ടിഒരുചിരി ചിരിച്ചു.നല്ല പത്തിരിയുടെ,പത്തരാമാറ്റുള്ളൊരു ചിരി..എന്നോട് ഇരിക്കാൻ പറഞ്ഞു..അവനെഴുതിയിരുന്നൊരു കത്തിൽ എഴുതി കൊതിപ്പിച്ച സൈനുത്താന്റെ കട എനിക്കോർമ്മ വന്നു..അവന്റെ മാനാഞ്ചിറയിലെ മൊഹബത്.സൈനുത്താന്റെ കടയോടുള്ള മൊഹബത്തിനു അവന്റെ ഭാഷയിൽ പേരുപലതായിരുന്നു.ചട്ടിപ്പത്തിരി,മീൻ പത്തിരി ഇറച്ചിപത്തിരി,ചെമ്മീനട,,അരിപ്പത്തിരി,മടക്കുപത്തിരി,തടിച്ചപത്തിരി,ഉന്നക്കായ്,പഴംനിറച്ചത്, ഉന്നക്കായ,കായ് പോള,മുട്ടകേക്കു,മുട്ടമറച്ചത്,കട്ലറ്റ്,പാവ് ,ബ്രെഡ്‌നിറച്ചത് ബ്രഡ് പൊരിച്ചത്,സമൂസ,പാവ്,ഇലയട,പലയടാ,കോഴിനിറച്ചത് കോഴി ഈസ്റ്,മീൻ മസാല,മത്തിപൊരിച്ചത്,മുട്ടൺസ്റ്റൂ പിന്നെ ഒരുലോഡ് ബിരിയാണിയും..എന്തുവേണമെന്നറിയാതെ ഇരുന്ന എനിക്കുമിന്നിലേക്കൊരു

പ്ലേറ്റ് പഴംനിറച്ചതു വന്നു,ഉന്നക്കായ വന്നു,സമൂസ വന്നു പിന്നെ പാവ് വന്നു.. ഒടുക്കം നല്ല അരി പത്തിരീം മട്ടൻസ്റ്റ്‌റൂം വന്നു..ഇതിനിടക്ക് രണ്ടു മീൻബിരിയാണി പാർസലും വന്നു.. ബിരിയാണിയില്ലാതെ ഞങ്ങൾക്ക് പണ്ടേ പറ്റില്ലല്ലോ.. ഈ ഈ കഴിഞ്ഞ ആറുദിവസംകൊണ്ടു ഞങൾ നിരങ്ങാത്ത ഹോട്ടലുകളില്ല.. റഹ്മത് ഹോട്ടലിലെ ബീഫ്‌ബിരിയാണി.. ബോംബെ ഹോട്ടലിലെ ചിക്കൻബിരിയാണി,പാരഗണിലെ മട്ടൻബിരിയാണി.. കടലുണ്ടിപാലത്തിനു താഴെയുള്ള ഊണും ഞണ്ടുകറിയും..സത്യം പറഞ്ഞാ അവനെപോലെതന്നെ ഞാനുമീ കോഴിക്കോടുമായി എത്ര പെട്ടന്നാണ് മൊഹബത്തിലായത് ?.. ബില്ലുകൊടുത്തു ഇറങ്ങുമ്പോൾ കിളികൂടു കിട്ടിയില്ല എന്ന അവന്റെ പരാതിക്കു നോമ്പിന് ബാ മോനെ എന്നുമ്മ പറയണകെട്ടു..അതുമൊരു പലഹാരമാത്രേ.അന്നേരം സ്‌ക്രീനിലില്ലാത്ത second ഹീറോയിൻ ഷെറിനിത്തയുടെ നോമ്പ് തുറ സ്പെഷ്യൽ. “മോന്ക്ക് ഇന്നിവിടെ പണിയിണ്ടാ ” അവനോടുമ്മ ചോദിച്ചു “ഇല്ലുമ്മ ഇങ്ങോട്ടായിട്ടു തന്നെ വന്നതാ ” ചിരിച്ചുകൊണ്ട് മനസ്സുനിറഞ് ഞങ്ങളിറങ്ങി നടന്നു.

“അല്ല നിനക്കിവിടെ എന്ത് പണി? “

“ഇതിനുപിന്നിലൊരു ഫയർ സ്റ്റേഷനുണ്ട് അവിടെ ആഴ്ചയിലൊരിക്കൽ ഡ്യൂട്ടിക്ക്‌ വന്നാൽ ഞാനീ കടയീന്നുപോകാറില്ല.. അതുമ്മക്കറിയാം “.. .. അവിടെനിന്നിറങ്ങി മാനാഞ്ചിറ സ്‌ക്വയറിൽ വഴിയാണ് പോയത്..സ്ക്വയറിനു ഒത്ത നടുക്ക്‌ കരിങ്കൽ തൂണിൽ കൈകുത്തി കാലുമുകളിലേക്കുയർത്തിനിൽകുന്നൊരു പ്രതിമയെ കണ്ടു..കുറെ ആളുകളുടെ മനസ്സിൽ മരിച്ചുപോയ മാനച്ചിറ മൈതാനത്തിന്റെ ശവകുടീരമാണ് അതെന്നു അവനതിനെ ചൂണ്ടികാണിച്ചു പറഞ്ഞു..ഉച്ചക്ക് മുന്നേ റൂമിലെത്തി.. ഒന്ന്കുളിച്ചു.പിന്നെ ജനാലയോടു ചേർന്നുള്ള പഴയ സോഫയിൽ വെറുതെ കാൽകയറ്റിവെച്ചു ഞാൻ ആലസ്യം പൂണ്ടുകിടന്നു..പുറത്തു വെയിൽമൂക്കാൻ തുടങ്ങിയിരിക്കുന്നു.ജനാലകൾ ആകെ പൊടിപിടിച്ചിരുന്നു..

” അതേ ” -ഞാനവനെ വിളിച്ചു

“ഉം “

” നമുക്കീ മുറി പെയ്ന്റടിക്കാം.. ഇളം നീലനിറമടിക്കാം.. ആകാശത്തിന്റെ നിറം, കടലിന്റെ നിറം.. എന്നിട്ടീ ജനാലയിൽ നിഴലടിക്കുന്ന വെള്ളത്തുണികൾകൊണ്ട് കർട്ടൻ തയ്ച്ചിടാം.. അതിൽ ഞാൻ നൂലുകൾ കൊണ്ട് നീലപ്പൂവുകൾ തുന്നിവെക്കാം..ബാൽക്കണിയിൽ ചെടിച്ചട്ടികൾ തൂക്കാം.. അതിൽ നാലുമണിപ്പൂക്കളും മണിപ്ലാന്റുകളും വക്കാം..എന്തു പറയുന്നു “

“അതെ ഞാനിതു വാങ്ങിയതല്ല..വാടകക്കാണ്.. നിന്റെ പറച്ചിലുകേട്ടാതോന്നും നീയുമെത്താണ്ട് സ്ഥിരതാമസത്തിനു വന്നതാണെന്ന്..”

” നീയെന്തൊരു ബോറനാടാ “

” നാളെ രാത്രിവണ്ടിക്കുതന്നെയല്ലേ മാഡം പോകുന്നത്.. മാറ്റമൊന്നുമില്ലല്ലോ ?” — അതെനിക്കൊന്നു കൊള്ളിച്ചുകൊണ്ടുള്ള ചോദ്യമായിരുന്നെന്നെനിക്ക് മനസിലായി.

“ഞാൻ പോക്കൊള്ളാം അതോർത്തു ആരും ആധിപിടിക്കണ്ടാ..എന്നാലും പോകുന്നതിനുമുന്നുള്ള ഈ രണ്ടു ദിവസമെങ്കിലും എനിക്ക് ഇഷ്ടമുള്ളത് ചെയ്യണം “

” നീയാരാ പത്മരാജന്റെ ലോലയോ ?”

“അതെന്താ ലോലക്കെന്തു പറ്റി?”

” നീ ലോല വായിച്ചിട്ടില്ലേ ?”

“എത്രയോ തവണ നമ്മളതൊരുമിച്ചിരുന്നു വായിച്ചിരിക്കുന്നു.. പക്ഷെ ഞാനതു മറന്നുപോയിരിക്കുന്നു.. ഇവിടെ ലോലയിരിക്കുന്നുണ്ടോ ?”

” നിന്നെക്കാൾ വലിയൊരു ലോല ഇവിടെ തൽക്കാലമില്ല “-അവൻഅടക്കംപറഞ്ഞു ചിരിച്ചു ..

“തമാശകള നിന്റെകയ്യിലുണ്ടോന്നു പറ ? 

എനിക്കൊന്നു വായിക്കണം “–അവന്റെ കൈയ്യിലത്  കാണുമെന്നെനിക്കുറപ്പാണ് കാരണം പത്മരാജൻ അവന്റെയെക്കാലത്തേയും പ്രിയങ്കരനായിരുന്നു..പത്മരാജൻ മാത്രമല്ല..ഖാലിദ് ഹോസ്‌സെയ്‌നി എന്ന അഫ്ഗാൻ നോവലിസ്‌റ്റ്,വിക്രംസേത്, പൗലോ കൊയിലോ,സേതു,sk, വിജയൻ,മുകുന്ദൻ,മേതിൽ, അങ്ങനെയാണ് അവന്റെ ഇഷ്ടമേച്ചിൽപ്പുറങ്ങൾ

“ആ അലമാരയിൽ താഴെത്തട്ടിൽ കാണും നോക്ക് “–പറഞ്ഞപോലെതന്നെ – മലയാളത്തിന്റെ സുവർണ കഥകൾ – പത്മരാജൻ ” എന്നെഴുതിയ പുറംചട്ടയോടുകൂടിയ ഒന്ന് കണ്ടുകിട്ടി.. ഞാനതിൽ ആർത്തിയോടെ ലോലയെതപ്പിത്തിരഞ്ഞെടുത്തു.. പിന്നെ അവനടുത്തു കട്ടിലിൽ വന്നിരുന്നു അവൻകേൾക്കേ അത് ഉറക്കെ വായിക്കാൻ തുടങ്ങി..വായിച്ചു നിർത്തുന്നത് വരെ അവനെന്നെ കണ്ണെടുക്കാതെ നോക്കിയിരുന്നു..അവന്റെ കണ്ണുകളിൽ വിഷാദം നിഴലിച്ചിരുന്നു..

” ഞാൻ ലോലയാണോ ? പറയൂ ?”

“സത്യത്തിൽ ഈകഥയിൽ ഞാൻ ലോലയും നീ താമരയുടെ രാജാവുമാണ് ഇന്ദ്ര.” –അവൻ മുഖം തിരിച്ചുനിന്നു പറഞ്ഞു.

🦋11🦋 .

” എങ്കിലിന്നൊരു ദിവസമെങ്കിലും നീ ലോലയാവണം ഞാൻ നിന്റെ പ്രിയപ്പെട്ട ലോലയിൽ നിന്നൊളിച്ചോടുന്ന എഴുത്തുകാരനുമാവാം.. എന്നിട്ട് നമുക്കിതുപോലെ ഡയലോഗുകൾ കാണാതെ പഠിച്ചു പറഞ്ഞുകളയാം “

” നീ പരീക്ഷിക്കുകയാണോ ഇന്ദ്ര ?”

“അതെ.. ഞാൻ ചോദിക്കുന്നതിനെല്ലാം നീ കഥയിലെന്നതുപോലെ മറുപടിപറയണം ഇന്നുമുഴുവൻ അഭിനയിക്കുകയും വേണം..ആരു പിഴവുവരുത്തുന്നോ അവര് തോറ്റെന്നു സ്വയം സമ്മതിക്കണം “– അതവനിൽ വാശികയറ്റുമെന്നു ഞാനൂഹിച്ചു 

അവൻ പെട്ടന്ന് നിശബ്ദനായി.. ഒരുമിനിട്ടു കഴിഞ്ഞു പെട്ടന്നുചോദിച്ചു “ഇനി എത്രദിവസമുണ്ട് മടങ്ങിപ്പോകാൻ ?” [ലോല-അഞ്ചാം പുറം അവസാന വാക്യം ] കഥയിലെന്നതുപോലെ ഒരുതെറ്റും കൂടാതെ അവനതു പറഞ്ഞെന്നെ ഞെട്ടിച്ചുകളഞ്ഞു “രണ്ടുദിവസം “ഞാൻ പറഞ്ഞു “ഈ രണ്ടു ദിവസം എന്റെയാണ് എനിക്കിഷ്ടം പോലെ ഞാനതു ചിലവഴിക്കും. ഞാൻ പറയുന്നതുപോലെ അനുസരിക്കണം ” അവൻ മനഃപാഠമാക്കിയ പോലെ പിന്നെയും പറഞ്ഞു 

ഞാൻ സമ്മതം മൂളി ” എങ്ങിനെയാണ് ഈ രണ്ടു ദിവസം കഴിക്കുക “

ഈ രണ്ടുദിവസമാണ് നമ്മുടെ മധുവിധു സതേൺ കാലിഫോർണിയയിൽ വെച്ച് — എന്നു നിസാരമായി കഥയിലെ  ലോലയെപോലെ പറയാൻ അവനു കണക്കറ്റു പണമോ .. ലോലയെപോലെ ഒരു നല്ല സംഖ്യ നീക്കിവച്ചു മരിക്കാൻ പാകത്തിനൊരമ്മാവിയോ അവനുണ്ടായിരുന്നില്ല.. അതുകൊണ്ടു തന്നെ അവനിങ്ങനെ പറഞ്ഞു ” ഈ രണ്ടു ദിവസമാണ്  നമ്മുടെ മധുവിധു നോർത്തേൺ മലബാറിൽ വെച്ച് “

എനിക്ക് ചിരിയടക്കിപിടിക്കാൻ കഴിഞ്ഞില്ല.. എന്നാലവൻ  യാതോരു കുലുക്കവുമില്ലാതെയിരുന്നു.. വൈകീട്ടൊരു ഹോട്ടലിലേക്കെന്നെയും കൊണ്ട് ഡിന്നറിനു പോയി.. എനിക്ക് മുന്തിയ ഭക്ഷണം വാങ്ങിത്തന്നു.. ഇരുട്ടുന്നതിനു മുന്ന് അവിടെനിന്നിറങ്ങി.മിട്ടായിത്തെരുവിൽ പോയി മധുരമുള്ള ആലുവകൾ വാങ്ങി നുണഞ്ഞു.പിന്നെ ബേപ്പൂര് ബീച്ചിലൂടെ എന്നെയും കൊണ്ട് നടന്നു..ഞങൾ കോഴിക്കോടൻ ഐസ് ഒരതി വാങ്ങി തിന്നു.. ഉപ്പിലിട്ടതുവാങ്ങി പല്ലുപുളിപ്പിക്കും വരെ തിന്നു.കടലാവാങ്ങി കൊറിച്ചു, വെറും കാലിൽ മണലിലൂടെ നടന്നു.കടൽത്തീരത്തിരുന്നവൻ ബാവുക്കയുടെ ഒന്നുരണ്ടു പഴയ പാട്ടുകളും പാടി.. റെക്കോർഡ് ചെയ്യാൻ തുനിഞ്ഞ എന്നെ.. ഇത് കഥയിലില്ലാത്തതാണെന്നു പറഞ്ഞു നിഷ്കരുണം തടഞ്ഞുകളഞ്ഞു..കടൽത്തീരത്തു നിന്നു ബൈക്കിൽ കയറാൻ നേരം കുടിച്ചു ലക്കുകെട്ട ഒരാൾ വഴിക്കുകുറുകെ ചാടി..ബൈക്ക് മുന്നോട്ടെടുത്ത വശം ഞാനവനോട് പറഞ്ഞു ” എനിക്ക് ബിയറു കഴിക്കണം.. ഇത് കഥയിലുള്ളതാണ് ” –മനസില്ല മനസോടെ അവൻ നാല് ബിയറുകൾ വാങ്ങിവന്നു..

റൂമിൽ ചെന്നുകയറിയപാടെ ഞാനതവനെകൊണ്ട് തുറപ്പിച്ചു. ഒരുകവിൾ കുടിച്ചു നോക്കി,എനിക്കോക്കാനം വന്നു.. അവനെന്നെ നോക്കി തലതല്ലി ചിരിച്ചു..

” കഥയല്ലിത് ഇന്ദ്ര,,ജീവിതമാണ്..ഇനിയെങ്കിലും മനസിലാക്കൂ ” ഞാൻകുടിച്ചതിന്റെ ബാക്കി  മുഴുവൻ അവൻ തന്നെ കുടിച്ചു.. ബാക്കിയുള്ള ബോട്ടിലുകൾ ഭദ്രമായി ഫ്രിഡ്ജിൽവച്ചു ” എന്തെ ? ബാക്കി കുടിക്കുന്നില്ലേ ?”

” ഇല്ല..കുടിച്ചു ബോധമില്ലാതെ എനിക്ക് തോറ്റ് തരാൻ മനസില്ല..”-അവൻ പറഞ്ഞു “അതിന്റെ ആവശ്യം വരുന്നില്ല..നമ്മളെപ്പോഴെ  തോറ്റുകഴിഞ്ഞിരിക്കുന്നു..എനിക്ക് എഴുത്തുകാരനായിമാത്രമോ നിനക്ക് ലോലയായി മാത്രമോ അഭിനയിക്കാൻ കഴിയില്ല..നമ്മളില്ലെല്ലാം സമ്മിശ്രമാണ്.. എനിക്ക്തു പറയുമ്പോൾ  കരച്ചിലടക്കാനാകുന്നുണ്ടായിരുന്നില്ല .. കണ്ണുനിറഞ്ഞു..അവനെന്നെ അരക്കെട്ടിൽ ചുറ്റിപിടിച്ചു അവനിലേക്കടുപ്പിച്ചു നിർത്തി ..ആ നിമിഷം ഞാൻ ലോലയെപോലെ നാണം കലർന്ന് നിന്നു”ലോലയെപോലെ തന്നെ ഈയുള്ളവളും കന്യകയാണ് അതോർമയിരിക്കട്ടെ ” ഞാനവനെ മുഖമുയർത്തിനോക്കി പറഞ്ഞു 

ലോലയുടെ കഴുത്തിൽ ഒരു കറുപ്പ് പുള്ളിയുണ്ടായിരുന്നു അതവളെ ദുഃഖിപ്പിച്ചിരുന്നു , എന്ന് എഴുത്തുകാരൻ എഴുതുന്നു. അതുപോലൊരൊരു പുള്ളി എന്റെ കഴുത്തിലുമുണ്ടായിരുന്നു.. എന്നാലതിലൊരിക്കലും ഞാൻ വേദനിച്ചിരുന്നില്ല അവനാകട്ടെ ആ ഒറ്റമറുകിലെന്നും ചുംബിക്കുക എന്നതായിരുന്നു ഏറ്റവും പ്രിയങ്കരവും.. നേരിട്ട് കാണുന്നതിന് എത്രയോ മുന്നേ അവനതു പലവട്ടം സ്വപ്നത്തിൽ കണ്ടിട്ടുണ്ടത്രേ .നരച്ച നിലാവിന്റെ വെളിച്ചത്തിൽ എന്റെ മുടിയിഴകൾ അവനിൽക്കിടന്നു വഴിതെറ്റിയലഞ്ഞു..എന്റെ മൂക്കുത്തി നിലാവിൽ കിടന്നിടക്കിടയ്ക്കു വെട്ടിത്തിളങ്ങി.അവനെന്റെ വിരലുകളിലും കഴുത്തിലും മാറിമാറി ചുംബിച്ചു.അവനെന്റെ കണങ്കാലുകളെ ചുംബിക്കുന്നു..അവന്റെ താടിരോമങ്ങളാൽ അവനെന്റെ അരക്കെട്ടിൽ പല്ലുകളാഴ്ത്തുമ്പോൾ എന്റെ ഓരോ രോമകൂപങ്ങളും പ്രണയത്തിന്റെ തുറന്ന ആകാശത്തിലേക്കു കൈകളുയർത്തുന്നു.എനിക്ക് ആമി എഴുതിയതോർമ വന്നു.

“നിന്റെ ദേഹത്തിന്റെ ഒരുചെറിയ ഭാഗം കൊണ്ട് മാത്രം നീ എനിക്ക് വേണ്ടി കാമിക്കരുത്. നിന്റെ ഓരോ രോമകൂപവും എനിക്കുവേണ്ടി ദാഹിക്കുമ്പോൾ മാത്രമേ ഞാൻ നിന്നെ സ്വീകരിക്കുകയുള്ളൂ..”[•മാധവികുട്ടി ].ഞങ്ങൾ ആത്മാവ് കൊണ്ട് കാമിച്ചു..രാത്രി ഏറെ വൈകിയും,തുറന്നിട്ട ജനാലകകളിലൂടെ പടിഞ്ഞാറൻകാറ്റു വീശുന്നതും നോക്കി ഞങ്ങളിരുന്നു..നിശബ്ദത..അത് പരന്നൊഴുകുന്നു ചുറ്റും..

എന്നാൽ നിശബ്തതയെ കീറിമുറിച്ചുകൊണ്ട് അവൻ ആരോടെന്നില്ലാതെ പറഞ്ഞു-“അവൾ സത്യമായിരുന്നു പറഞ്ഞത് .ലോല മിൽഫോർഡ് ഇന്നലെവരെ നീ ഒരു കന്യകയായിരുന്നു”

“മതി നിർത്തൂ ഞാൻ സ്വയം തോൽവി സമ്മതിച്ചിരിക്കുന്നു എന്ന് പറഞ്ഞതല്ലേ ? പിന്നെയുമെന്തിനാണ് ?

“ഇല്ല ,നമ്മൾ കഥയിനിയും പറഞ്ഞു തീർത്തില്ല ” –എനിക്കതിനു മറുപടിയുണ്ടായിരുന്നില്ല.

” ഹേയ് ലോല മിൽഫോർഡ് ..അവസാന വരികൂടി പൂർത്തീകരിക്കൂ.. ബുദ്ധിമുട്ടാണെങ്കിൽ നിനക്കുവേണ്ടി അത് ഞാൻ തന്നെ പറയാം ….വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി–” അവനതു പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ഞാനവന്റെ വാ പൊത്തിക്കളഞ്ഞുപോയി..എനിക്കതുമുഴുവൻ കേട്ടുനിൽകാനുള്ള ശക്തിയില്ലാത്തതുകൊണ്ടായിരിക്കാം..അവന്റെ നെഞ്ചിൽ തലവെച്ചു ഞാൻ ഏങ്ങലടിച്ചു കരഞ്ഞു.. കണ്ണീരിന്റെ മെഴുകുപാടകൾ അവന്റെ നെഞ്ചിൽ ഊതിയുറച്ചുപോയി .. ” കരഞ്ഞോളൂ ഇന്ദ്ര,ഈ രാത്രിമുഴുവൻ കരഞ്ഞോളൂ.. എന്നിട്ടു നാളെമുതൽ പറ്റുമെങ്കിൽ നീയെങ്കിലും സുഖമായുറങ്ങുക ” –അന്ന് അവനുറങ്ങുന്നതു വരെ അവൻ കോഴിക്കോടിന്റെ ഹൃദയതാളത്തിലൊരു പാട്ടു മൂളി…അകലെയെവിടെയോ ഒരു  കടലിരമ്പുന്നതിന്റെ നേർത്ത ശബ്ദം എന്റെ ചെവികളിൽ വന്നലച്ചുകൊണ്ടിരുന്നു..അവന്റെ നെഞ്ചിലേക്ക് മുഖംഅമർത്തും തോറും അതു കൂടി കൂടി വന്നു..എന്തിനായിരുന്നു ഇതെല്ലം ” ഒന്നും വേണ്ടായിരുന്നു..ഇതൊന്നും വേണ്ടായിരുന്നു”–കഥയിലെ ലോലയെന്നപോൽ രാത്രി മുഴുവൻ ഞാൻ വിലപിച്ചുകൊണ്ടേയിരുന്നു….

******************ഇന്ന് പുലരുമ്പോൾ അവനുമുന്നിൽ എല്ലാം മറന്നു കൊണ്ട് എന്തെങ്കിലുമൊക്കെ പ്രഹസനങ്ങൾ കാട്ടിക്കൂട്ടണമെന്നുണ്ടായിരുന്നു..എന്നാൽ ഒറ്റരാത്രികൊണ്ട് മാനസികവും വൈകാരികവുമായി ഞാൻ തളർന്നു പോയിരിക്കുന്നു, തോറ്റുപോയിരിക്കുന്നു, അതല്ലെങ്കിൽ അവൻ എന്നെ തോൽപ്പിച്ച് കളഞ്ഞിരിക്കുന്നു എന്റെ പ്രിയപെട്ടവനെ… നിന്നെക്കുറിച്ചു ഈ ഡയറിത്താളുകളിൽ ഞാനെന്തെഴുതാനാണ്.. അവന്റെ ഡയറിയെടുത്തു ഞാൻ വീണ്ടും തുറന്നു.. അതിൽ “നീ ”  എന്ന് വെറുതെയെഴുതി..” അവൻ ” –എന്നെഴുതി.ആരാണവൻ ? ..എനിക്കെന്തോ വലിയ മാനസിക രോഗം പിടിപെട്ടു പോയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു..ഞാനെന്തൊക്കെയോ പിച്ചും പേയും എഴുതാൻ തുടങ്ങിയിരിക്കുന്നു…ഒരുകവിതയാണ് മനസിലേക്ക് തെളിഞ്ഞു വന്നത്.. എഴുതി തീർത്തതും പിന്നിൽനിന്നൊരു വിളികേട്ടു.. ” എന്റെ കണ്ണട നീ കണ്ടിരുന്നോ ഇന്ദ്ര ?” – ഞാൻ ഞെട്ടിത്തരിച്ചു.. എഴുതിയിരുന്നത് മറച്ചു വച്ചു..ഊർന്നു കിടക്കുന്ന ഒരു boxer മാത്രമിട്ട് അവനെണീറ്റു വന്ന് എന്റെ മുന്നിൽ മേശപ്പുറത്തിരുന്ന കണ്ണടയെടുത്തു വച്ചു.

” നീയെന്താണെഴുതിരുന്നത് ?കാണിക്കൂ “

” ഇല്ല “–അവനോടു കൂടുതൽ ബലംപിടിക്കാൻ കഴിയാത്തൊരു ദുര്ബലയായിരുന്നു ഞാൻ.. അവനതു വാങ്ങി മറിച്ചു നോക്കി ” ആരാണവൻ ? ഇത് കവിതയാണോ കഥയാണോ ?”

” അത് വായിക്കരുത് “– അവനതു കേൾക്കാതെ ഉറക്കെവായന തുടങ്ങി

13🦋 മതി നിർത്തൂ ഞാൻ സ്വയം തോൽവി സമ്മതിച്ചിരിക്കുന്നു എന്ന് പറഞ്ഞതല്ലേ ? പിന്നെയുമെന്തിനാണ് ?”

“ഇല്ല ,നമ്മൾ കഥയിനിയും പറഞ്ഞു തീർത്തില്ല ” –എനിക്കതിനു മറുപടിയുണ്ടായിരുന്നില്ല.

” ഹേയ് ലോല മിൽഫോർഡ് ..അവസാന വരികൂടി പൂർത്തീകരിക്കൂ.. ബുദ്ധിമുട്ടാണെങ്കിൽ നിനക്കുവേണ്ടി അത് ഞാൻ തന്നെ പറയാം ….വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി–” അവനതു പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ഞാനവന്റെ വാ പൊത്തിക്കളഞ്ഞുപോയി..എനിക്കതുമുഴുവൻ കേട്ടുനിൽകാനുള്ള ശക്തിയില്ലാത്തതുകൊണ്ടായിരിക്കാം..അവന്റെ നെഞ്ചിൽ തലവെച്ചു ഞാൻ ഏങ്ങലടിച്ചു കരഞ്ഞു.. കണ്ണീരിന്റെ മെഴുകുപാടകൾ അവന്റെ നെഞ്ചിൽ ഊതിയുറച്ചുപോയി .. ” കരഞ്ഞോളൂ ഇന്ദ്ര,ഈ രാത്രിമുഴുവൻ കരഞ്ഞോളൂ.. എന്നിട്ടു നാളെമുതൽ പറ്റുമെങ്കിൽ നീയെങ്കിലും സുഖമായുറങ്ങുക ” –അന്ന് അവനുറങ്ങുന്നതു വരെ അവൻ കോഴിക്കോടിന്റെ ഹൃദയതാളത്തിലൊരു പാട്ടു മൂളി…അകലെയെവിടെയോ ഒരു  കടലിരമ്പുന്നതിന്റെ നേർത്ത ശബ്ദം എന്റെ ചെവികളിൽ വന്നലച്ചുകൊണ്ടിരുന്നു..അവന്റെ നെഞ്ചിലേക്ക് മുഖംഅമർത്തും തോറും അതു കൂടി കൂടി വന്നു..എന്തിനായിരുന്നു ഇതെല്ലം ” ഒന്നും വേണ്ടായിരുന്നു..ഇതൊന്നും വേണ്ടായിരുന്നു”–കഥയിലെ ലോലയെന്നപോൽ രാത്രി മുഴുവൻ ഞാൻ വിലപിച്ചുകൊണ്ടേയിരുന്നു….

******************ഇന്ന് പുലരുമ്പോൾ അവനുമുന്നിൽ എല്ലാം മറന്നു കൊണ്ട് എന്തെങ്കിലുമൊക്കെ പ്രഹസനങ്ങൾ കാട്ടിക്കൂട്ടണമെന്നുണ്ടായിരുന്നു..എന്നാൽ ഒറ്റരാത്രികൊണ്ട് മാനസികവും വൈകാരികവുമായി ഞാൻ തളർന്നു പോയിരിക്കുന്നു, തോറ്റുപോയിരിക്കുന്നു, അതല്ലെങ്കിൽ അവൻ എന്നെ തോൽപ്പിച്ച് കളഞ്ഞിരിക്കുന്നു എന്റെ പ്രിയപെട്ടവനെ… നിന്നെക്കുറിച്ചു ഈ ഡയറിത്താളുകളിൽ ഞാനെന്തെഴുതാനാണ്.. അവന്റെ ഡയറിയെടുത്തു ഞാൻ വീണ്ടും തുറന്നു.. അതിൽ “നീ ”  എന്ന് വെറുതെയെഴുതി..” അവൻ ” –എന്നെഴുതി.ആരാണവൻ ? ..എനിക്കെന്തോ വലിയ മാനസിക രോഗം പിടിപെട്ടു പോയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു..

ഞാനെന്തൊക്കെയോ പിച്ചും പേയും എഴുതാൻ തുടങ്ങിയിരിക്കുന്നു…ഒരുകവിതയാണ് മനസിലേക്ക് തെളിഞ്ഞു വന്നത്.. എഴുതി തീർത്തതും പിന്നിൽനിന്നൊരു വിളികേട്ടു.. ” എന്റെ കണ്ണട നീ കണ്ടിരുന്നോ ഇന്ദ്ര ?” – ഞാൻ ഞെട്ടിത്തരിച്ചു.. എഴുതിയിരുന്നത് മറച്ചു വച്ചു..ഊർന്നു കിടക്കുന്ന ഒരു boxer മാത്രമിട്ട് അവനെണീറ്റു വന്ന് എന്റെ മുന്നിൽ മേശപ്പുറത്തിരുന്ന കണ്ണടയെടുത്തു വച്ചു.

” നീയെന്താണെഴുതിരുന്നത് ?കാണിക്കൂ “

” ഇല്ല “–അവനോടു കൂടുതൽ ബലംപിടിക്കാൻ കഴിയാത്തൊരു ദുര്ബലയായിരുന്നു ഞാൻ.. അവനതു വാങ്ങി മറിച്ചു നോക്കി ” ആരാണവൻ ? ഇത് കവിതയാണോ കഥയാണോ ?”

” അത് വായിക്കരുത് “– അവനതു കേൾക്കാതെ ഉറക്കെവായന തുടങ്ങി

അവനതു കേൾക്കാതെ ഉറക്കെവായന തുടങ്ങി ” ആരാണവൻ ?

ഒരു മൗനം  ദാരുലിഖതമെന്ന പോലെയെൻ  ലയങ്ങളിൽ കൊത്തിവരച്ചുപോയവൻ.ഒരു മൃതിശരശയ്യയിലെക്കെനെ പിഴുതെറിഞ്ഞിട്ട്പോയവൻ.

ചുവന്ന പാട്ടുകൾ ചുരത്തുമുല്ബത്തിൽ പവിത്രമാം കന്യകാ വിമൂകത കാത്തു പരിപാലിച്ചവൻ.

ഒരാമ്ളിക ബീജത്തരികടഞ്ഞൊരു കരച്ചിലിൻ മുത്തായ്ത്തിണർത്തുറക്കാതെ ചുവന്ന ചിപ്പിയെ പരിപാലിച്ചവൻ 

മൃതിയുടെ ഭ്രൂണം കലക്കിയോൻ.കരിമൊഴിതൻ പാലൂട്ടി വിരഹദുഖത്തിൽ വിശപ്പടക്കിയോൻ കരിന്തേൻ നാവിന്റെ കൃസരിയാൽ രസപ്രസരനാളിയെ പ്രചണ്ടമാക്കിയോൻ  സ്ഖലിതരേതസാൽ അവനെന്നെ രാത്രിയിൽ ചുംബിക്കുന്നു. കണങ്കാലിൽ ചുംബിച്ചരക്കെട്ടിൽ കടിച്ചുരസിയെന്നിലേക്കവൻ മുഖമമർത്തുന്നു.

ഞരമ്പുകളിൽ ചുണ്ടുകൾ മുറിഞ്ഞ്കീറുന്ന രുധിര ഗാന്ധാരം എന്നിൽ പടരുന്നു.

പല്ലുകളിലെ കിളിന്തുമാദിമ രസശ്രുതിയുടെകരാള വാത്സല്യപിപാസയിൽ പരം പുളിപ്പേറ്റ് നുരഞ്ഞ് വറ്റുന്നു. നിശയുടെ നിഴലിൽ കറുത്ത ചന്ദ്രനായ് അവനെന്നിൽ പടരുന്നു ,നിലാവിന്റെ വിളർത്ത വെട്ടത്തിൽ ശലഭത്തിന്റെ ചിറകടി പോലെ നേർത്ത് കുഴഞ്ഞ് അവനെന്നിൽ തളർന്ന് വീഴുന്നു. എന്റെ വളപൊട്ടുകളിൽ തട്ടി അവന്റെ ചേര പൊടിയുന്നപ്പാടുകൾ,

അവന്റെ നെഞ്ചിലൊരു കടലിരമ്പുന്നു 

അവൻ കരയുന്നു,അവന്റെ കരച്ചിലിന്റെ മറ,ചിരിയുടെ മറ,.തൊലിയിൽ രോമാഞ്ചമുരുവിടും ചിരി.

വെറുമൊരു കണ്ണീർ വിളിപ്പാടിന്റെ ദൂരെ മരണഗോളത്തിൽ കറങ്ങും-

പെണിന്റെമുലയാട്ടം കണ്ട് മിഴിതുറിപ്പിക്കും വിദൂഷകത്യത്തിൻ ചിരി.” –വായിച്ചു തീർന്നു  ഒന്നും മിണ്ടാതെ അവനെണീറ്റു ബാൽക്കണിയിൽ പോയി നിന്നു..ഞാനവനു പിന്നിലായി ചെന്നു നിന്നു..

” ഇന്ദ്രാ..”

“ഉം “

” നീ അക്ഷരങ്ങൾ കൊണ്ടെല്ലാം വളരെ എളുപ്പത്തിൽ ഭംഗിയായി എഴുതിയവസാനിപ്പിക്കാൻ പഠിച്ചിരിക്കുന്നു..ജീവിതം നിനക്കെഴുതാൻ വേണ്ടിമാത്രമുള്ളതാകുന്നു.,എഴുതാൻ വേണ്ടി നീയെന്നോടൊത്തു ജീവിക്കുന്നു.. പ്രണയിക്കുന്നു.. ഇതിനിടയിൽ സ്വയം ജീവിക്കാൻ വേണ്ടി നീ മറന്നു പോകുന്നു.. കഷ്ടം ! “–പിന്നീട് റൂമിൽ നിന്നിറങ്ങുന്നതു വരെ അവനെന്നോട് മിണ്ടിയില്ല..ബാഗു പാക്ക് ചെയ്യാൻ വരുകയോ, മറ്റെന്തെങ്കിലും പറയുകയോ ഉണ്ടായില്ല.. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പിന്നീടവൻ എന്നോട് സംസാരിക്കുകയുണ്ടായത്..ട്രെയിനിൽ ബുക്ക് ചെയ്ത സ്ലീപ്പർ സീറ്റിൽ ജനാലയോടു ചേർന്ന് ഞാനിരുന്നു..അവനെനിക്കു മുന്നിലും..അന്നേരം അവന്റെ മുഖത്തേക്ക് നോക്കാനെനിക്ക് ശക്തിയില്ലായിരുന്നു.. ഞാനൊരു കുപ്പി വെള്ളം വാങ്ങിയിട്ട് വരാം എന്നുപറഞ്ഞവൻ പുറത്തോട്ടിറങ്ങി..ട്രെയിനെടുക്കാൻ അധികസമയമില്ല. അനൗൺസ്‌മെന്റ് കേട്ടുതുടങ്ങിയിരുന്നു.. അവൻ ജനാലക്കടുത്തു വന്നു നിന്നു കുപ്പിവെള്ളം എനിക്ക് നീട്ടി..

ട്രെയിന്റെ  ഉച്ചത്തിലുള്ള ചൂളം വിളി കേട്ട് അവൻ പെട്ടന്നൊന്നു ഞെട്ടിയതുപോലെയെനിക്ക് തോന്നി.. ട്രെയിനെടുക്കുന്നതിനു തൊട്ടു മുന്ന് അവനെനിക്കൊരു കടലാസു പൊതി വച്ച് നീട്ടി എന്നോട് പറഞ്ഞു –

” ഇത് ഇനി നിനക്കിരിക്കട്ടെ “

മറുത്തെന്തെങ്കിലും പറയുന്നതിന് മുന്നേ ട്രെയിൻ പതിയെ മുന്നോട്ടു നീങ്ങിയിരുന്നു..

“ഞാനെത്തിയിട്ട് വിളിക്കാം ” എന്ന് മാത്രം ഞാനവനോടു കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു..അവനൊന്നും മിണ്ടാതെ കേട്ടുനിന്നു..കലങ്ങിയ കണ്ണുകളിൽ അവനൊരു ചിരിപടർത്താൻ ശ്രമിക്കുകമാത്രമാണ് ഉണ്ടായത്..അവനെന്നെ തന്നെ നോക്കി നില്കുമെന്നറിയാമെന്നുള്ളത് കൊണ്ട് ഞാൻ തിരിഞ്ഞുനോക്കാതെ കടിച്ചുപിടിച്ചിരുന്നു..സ്റ്റേഷൻ വിട്ടിട്ടും ഒരു പാട് നേരം ആ ഒറ്റയിരിപ്പിരുന്നു.. ഞാനാ പൊതി പതിയെ തുറന്നു നോക്കി.. •മലയാളത്തിന്റെ സുവർണകഥകൾ — •പത്മരാജൻ എന്ന അവന്റെ  പ്രിയപ്പെട്ട പുസ്‌തമായിരുന്നു.. ഞാൻ സാവകാശം പേജുകൾ മറിച്ചു ലോലയെടുത്തു.. ലോലയുടെ ആദ്യ പേജിൽ അവന്റെ കൈപ്പടയിൽ അവനിങ്ങനെയെഴുതിയിരുന്നു..

“”ഇന്ദ്രാ നീ പഴയപോലെയല്ല.. അഭിനയിക്കാൻ വളരെ മോശമായിരിക്കുന്നു.അതുകൊണ്ടു തന്നെ ഇനിയൊരിക്കൽ കാണുന്നത് വരെ എന്റെ ലോല നിന്നിലിരിക്കട്ടെ…ഞാൻ കാത്തിരിക്കാം “” അതുവരെ ഞാൻ അടക്കിപിടിച്ചതെല്ലാം എന്നിൽനിന്നണ പൊട്ടിയൊഴുകി..ഞാൻ ബെർത്ത് സീറ്റിലേക്ക് മുഖമമഴ്ത്തി കമഴ്ന്നു കിടന്നു.🔚🔚🔴✖️

Published by justindra4u

നിനക്കായുള്ള ഇന്ദ്രയുടെ പ്രണയമാണിത്. നമ്മൾ ജീവിച്ചുതീർത്ത ജീവിതത്തിന്റെ ഓര്മക്കുറിപ്പുകളും.ഒരുപക്ഷെനമ്മെപ്പോലെ പ്രണയിക്കുന്നത് നാംമാത്രമായിരിക്കും

Join the Conversation

2 Comments

  1. അതീവ സുദ്ദരം.
    Beautiful writing. Probably the best I have seen
    All the best blogger. You got me as your ardent follower. Looking forward to many more

    Liked by 1 person

Leave a comment

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website at WordPress.com
Get started
%d bloggers like this: